കുന്നംകുളം പോലീസ് സ്റ്റേഷനിലേക്ക് മാവോയിസ്റ്റുകളുടെ പേരിൽ കത്ത്.
കസ്റ്റഡി മർദ്ദനങ്ങളുടെ പശ്ചാത്തലത്തിൽ പഴി തീർക്കും എന്ന് മുന്നറിയിപ്പ് നൽകുന്നതാണ് കത്താണ് അയച്ചത്. രാധാകൃഷ്ണൻ എന്ന ആളാണ് കത്ത് എഴുതിയത് എന്ന് പോലീസ് വ്യക്തമാക്കി. എന്നാൽ മാവോയിസ്റ്റ് സംഘടനയുമായി ഇയാൾക്ക് ബന്ധമില്ല എന്നും,ഭീഷണി കത്തുമായി ബന്ധപ്പെട്ട് കേസെടുക്കുമെന്നും പോലീസ് അറിയിച്ചു. അതേസമയം കത്തയച്ച ആൾക്ക് മാനസിക പ്രശ്നം ഉള്ളതായി സംശയമുണ്ടെന്നും മുൻപും സമാനമായ രീതിയിൽ കത്തുകൾ അയച്ചിട്ടുള്ള ആളാണെന്നും കമ്മീഷണർ വ്യക്തമാക്കി.