നേപ്പാൾ ആഭ്യന്തര കലാപത്തെ തുടർന്ന് നേപ്പാൾ ചൈന അതിർത്തി അടച്ചതോടെ കുടിങ്ങിക്കിടക്കുന്ന മലയാളികൾ ഉൾപ്പടെയുള്ള ഇന്ത്യക്കാരിൽ രണ്ട് തൃശൂർ സ്വദേശികളും. കുന്നംകുളം യൂണിറ്റി ഹോസ്‌പിറ്റലിലെ ഡെപ്യൂട്ടി ഡയറക്ടർ എരുമപ്പെട്ടി സ്വദേശി ഡോ. സുജയ് സിദ്ധാർത്ഥൻ, ബിസിനസ്കാരനായ വാടാനപ്പിള്ളി സ്വദേശി അഭിലാഷ് എന്നിവരാണ് കുടുങ്ങികിടക്കുന്ന തൃശൂർ സ്വദേശികൾ.
ചൈനയിൽ ഉൾപ്പെട്ട ടിബറ്റിലെ ഡാർച്ചിൻ ചെറിയ പട്ടണത്തിലാണ് ഇവർ കുടുങ്ങി കിടക്കുന്നത്. കഴിഞ്ഞ രണ്ടാം തിയ്യതിയാണ് ഇവർ ഉൾപ്പടെയുള്ള നൂറ് പേരടങ്ങുന്ന സംഘം കൈലാസ് മാനസരോവർ യാത്രയ്ക്ക് പോയത്. ഇതിൽ പത്ത് പേർ മലയാളികളാണ്. പത്ത് ദിവസത്തെ യാത്രയായിരുന്നു. നാളെ മടങ്ങേണ്ടതായിരുന്നു. ഇതിനിടയിലാണ് നേപ്പാളിൽ കലാപം പൊട്ടി പുറപ്പെട്ടത്. തുടർന്ന് നേപ്പാൾ ബോർഡർ അടയ്ക്കുകയായിരുന്നു.
കൈലാസത്തിനടുത്തുള്ള ഉയരം കൂടിയകൈലാസത്തിനടുത്തുള്ള ഉയരം കൂടിയ പ്രദേശത്തെ ബെയ്‌സ് ക്യാമ്പിലാണ് ഇവരുള്ളത്. ഓക്‌സിജൻ കുറഞ്ഞ പ്രദേശമാണ്. പ്രായമായവരും സംഘത്തിലുണ്ട്. പലരും ഓക്സിജൻ സിലിണ്ഡറിന്റെ സഹായത്തോടെയാണ് ശ്വസിക്കുന്നത്. രോഗികളായവർക്ക് മരുന്നുകൾ നൽകുന്നുണ്ടെന്നും എന്നാൽ ഓക്സിജൻ കുറവാണെന്നും ഡോക്ടർ സുജയ് പറഞ്ഞു. ബി.ജെ.പി നേതാവ് വി.മുരളീധരൻ ഫോണിൽ ബന്ധപ്പെട്ടിരുന്നെന്നും ആശങ്കവേണ്ടായെന്ന് അറിയിച്ചിട്ടുണ്ടെന്നും ഡോക്ടർ സുജയ് പറഞ്ഞു.